Movies

കാളിദാസ് ജയറാം നായകനാകുന്ന ചിത്രം രജനി ഡിസംബർ എട്ടിന് പ്രദർശനത്തിന് എത്തും

Kalidas Jayaram starrer Rajni will hit the screens on December 8

കാളിദാസ് ജയറാം നായക വേഷത്തിൽ എത്തുന്ന രജനിയുടെ റിലീസ് പ്രഖ്യാപിച്ചു. നവരസ ഗ്രൂപ്പ്‌ നവരസ ഫിലിംസിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രം ഡിസംബർ എട്ടിന് തിയേറ്ററുകളിലെത്തും.

ശ്രീജിത്ത് കെ.എസ്., ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം വിനില്‍ സ്കറിയ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ഒരു ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ് രജനി. ഛായാഗ്രഹണം ആർ. ആർ വിഷ്ണു. വിക്രം എന്ന ഹിറ്റ് ചിത്രത്തിനുശേഷം കാളിദാസ് ജയറാമിന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് രജനി.

സൈജു കുറുപ്പ്, നമിത പ്രമോദ്, ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോൺ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, വിൻസന്റ് വടക്കൻ, രമേശ് ഖന്ന,പൂ രാമു, ഷോൺ റോമി, കരുണാകരൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് പൂർത്തീകരിച്ചത്.

Related Articles

Back to top button