സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

helloadminkerala
1 Min Read

കോഴിക്കോട്: സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് വട്ടോളി കുന്നുമ്മൽ സ്വദേശി കുമാരൻ (77), കണ്ണൂർ പാനൂരിൽ പാലക്കണ്ടി അബ്ദുള്ള (82) എന്നിവരാണു മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കുമാരന് കോവി‍ഡ് സ്ഥിരീകരിച്ചത്. കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മേഖലയിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം കോവിഡ് കേസുകളിൽ വർധന. 24 മണിക്കൂറിനുള്ളില്‍ 280 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം നവംബറില്‍ കേരളത്തില്‍ 470 കേസുകളും ഈ മാസം ആദ്യ 10 ദിവസത്തിനുള്ളില്‍ 825 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന കേസാണ്. നിലവില്‍ കേരളത്തിലെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 1,144 ആയി.

TAGGED:
Share This Article