ബിലീവേഴ്‌സ് ചർച്ച് മേധാവി അത്തനാസിയസ് യോഹാന് (കെ.പി യോഹന്നാന്‍) അപകടത്തില്‍ ഗുരുതര പരുക്ക്

helloadminkerala
1 Min Read

ബിലീവേഴ്സ് ചര്‍ച്ച് മെത്രാപ്പോലീത്ത അത്തനാസിയസ് യോഹാന് (കെ.പി യോഹന്നാന്‍) അപകടത്തില്‍ ഗുരുതര പരുക്ക്. അമേരിക്കയില്‍ പ്രഭാത നടത്തത്തിനിടെ അദ്ദേഹത്തെ വാഹനമിടിക്കുകയായിരുന്നു. സഭാ വക്താവാണ് അപകടവിവരം അറിയിച്ചത്.

അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.

നാല് ദിവസം മുൻപാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. സാധാരണ ഡാലസിലെ ബിലീവേഴ്സ് ചര്‍ച്ചിന്റെ ക്യാമ്പസിനകത്താണ് പ്രഭാത നടത്തം.എന്നാൽ, ഇന്ന് രാവിലെ റോഡിലേക്ക് നടക്കാന്‍ ഇറങ്ങിയപ്പോഴാണ് വാഹനം ഇടിച്ച് പരുക്കേറ്റത്.

ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിൽ പ്രസ്ഥാനം ആരംഭിച്ച മോറാൻ മോർ അത്തനേഷ്യസ് യോഹാൻ എന്ന കെപി യോഹന്നാൻ പിന്നീടത് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് എന്ന പേരിൽ പുനർനാമകരണം ചെയ്ത് അവതരിപ്പിച്ച് സഭയുടെ സ്വയം പ്രഖ്യാപിത മെത്രാപ്പോലീത്ത ആവുകയായിരുന്നു.

Share This Article