പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു

helloadminkerala
1 Min Read

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയും, പലതവണ ബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ പ്രതിയെ ആറന്മുള പോലീസ് പിടികൂടി. ആറന്മുള മലമൂടിയിൽ കിടങ്ങന്നൂർ നീർവിളാകം കാവിരിക്കും പറമ്പിൽ വീട്ടിൽ കെ ആർ കണ്ണൻ(46) ആണ് അറസ്റ്റിലായത്. 2022 ൽ കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ ബന്ധുവായ പ്രതി, 2023 ൽ മാർച്ച് ആദ്യ ആഴ്ച വരെ കുട്ടിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു. പെൺകുട്ടിയുടെ വീട്ടിൽ വച്ച് ആയിരുന്നു പീഡനം നടന്നത്.

കുട്ടിയെ കാണാതായതിന് പോലീസ് സ്റ്റേഷനിൽ നേരത്തെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ കുട്ടിക്ക് പോലീസ് കൗൺസിലിംഗ് നൽകുകയും, പത്തനംതിട്ട വനിതാ എസ് ഐ കെ ആർ ഷമി മോൾ വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കോടതിയിലും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

വൈദ്യപരിശോധന ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾക്കു ശേഷം പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജ്ജമാക്കുകയും, കഴിഞ്ഞ ദിവസം പ്രതിയെ വീടിന് സമീപത്തു നിന്നും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റസമ്മതം നടത്തിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Share This Article