പമ്പയാറ്റില്‍ ഒഴുക്കിൽപ്പെട്ട് ശബരിമല തീര്‍ഥാടകരായ രണ്ടുപേര്‍ മുങ്ങി മരിച്ചു
ചെങ്ങന്നൂർ: പമ്പയാറ്റില്‍ പാറക്കടവില്‍ രണ്ട് ശബരിമല തീർഥാടകര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണു സംഭവം. ചെന്നൈ ടീ നഗര്‍ സ്വദേശി ദാമോദരന്റെ മകന്‍ സന്തോഷ്(19), ബന്ധുകൂടിയായ ബോസിന്റെ മകന്‍ അവിനാഷ്(21) എന്നിവരാണ് മരിച്ചത്. കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. ശബരിമലയില്‍ ചൊവ്വാഴ്ച…
വൈഗ കൊലക്കേസ്: പിതാവ് സനുമോഹന് ജീവപര്യന്തം തടവ്
കൊച്ചി: പതിമൂന്നുവയസ്സുകാരിയായ മകൾ വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് സനുമോഹന് ജീവപര്യന്തം തടവു ശിക്ഷ. എറണാകുളം പോക്സ് കോടതി ജഡ്ജ് കെ.സോമനാണ് വിധി പുറപ്പെടുവിച്ചത്. സനു മോഹൻ കുറ്റക്കാരൻ എന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകൽ, ലഹരി നൽകൽ,…
മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന 3 വയസ്സുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ച 77കാരൻ അറസ്റ്റിൽ
പാലക്കാട്: മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന മൂന്നു വയസ്സുള്ള പെൺകുട്ടിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ച വയോധികനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലുകൊത്തുന്ന പണിക്കായി വന്ന കർണാടക സ്വദേശികളായ ദമ്പതികളുടെ മൂന്നു വയസ്സുള്ള മകളെ പീഡിപ്പിച്ച എരുത്തേമ്പതി വില്ലൂന്നി സ്വദേശി കന്തസ്വാമി (77) ആണ് കൊഴിഞ്ഞാമ്പാറ പൊലീസിന്റെ…
മേജർ രവി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ; സി.രഘുനാഥ് ദേശീയ കൗൺസിലിലേക്ക്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നാമനിർദേശം ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന കണ്ണൂരിൽ നിന്നുള്ള നേതാവ് സി.രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും നാമനിർദേശം…
ഇറാൻ സൈനിക ഉപദേഷ്ടാവ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ഇറാൻ: ഇസ്രയേൽ സിറിയയിൽ നടത്തിയ ആക്രമണത്തിൽ ഇറാൻ റെവലൂഷണറി ഗാർഡിന്റെ മുതിർന്ന സൈനിക ജനറൽ റാസി മൗസവി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇസ്‍ലാമിക് റെവലൂഷണറി ഗാർഡ് കോർപ്സി(ഐആർജിസി)ന്റെ വിദേശവിഭാഗമായ ക്വാഡ്സ് ഫോഴ്സിന്റെ ഉപദേശകരിൽ ഒരാളാണ് റാസി മൗസവി എന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട്…
റോബിന്‍ ബസ് സര്‍വീസ് പുനഃരാരംഭിച്ചു; വഴിയില്‍ തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്
പത്തനംതിട്ട: ഒരു മാസത്തിന് ശേഷം പത്തനംതിട്ടയില്‍ - കോയമ്പത്തൂര്‍ റോബിന്‍ ബസ് സര്‍വീസ് പുനഃരാരംഭിച്ചു. പുലര്‍ച്ചെ അഞ്ചുമണിക്ക് പത്തനംതിട്ടയില്‍ നിന്നും സര്‍വീസ് ആരംഭിച്ചു രണ്ട് കിലോമീറ്റർ കഴിയും മുൻപ് മൈലപ്രയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് ബസ് തടഞ്ഞു. രേഖകൾ പരിശോധിച്ച…
നെയ്യാറ്റിൻകരയിൽ താൽക്കാലിക നടപ്പാലം തകർന്നു നിരവധി പേർക്ക് പരുക്ക്
തിരുവനന്തപുരം: നെയ്യാറ്റിൻകര പുത്തൻകടയിൽ താൽക്കാലിക നടപ്പാലം തകർന്ന് അപകടം. നിരവധി പേർക്ക് പരുക്ക്. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള പുൽക്കൂട് പ്രദർശനത്തിനിടെയാണ് അപകടം ഉണ്ടായത്. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. ആരുടെയും പരുക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക റിപോർട്ടുകൾ പറയുന്നത്. A…
നേരിട്ട് വരാതെ ഇനിയും വിവാഹം രജിസ്റ്റർ ചെയ്യാം വീഡിയോ കോൺഫറൻസ് വഴി
തിരുവനന്തപുരം: വിവാഹം രജിസ്റ്റർ ചെയ്യാൻ ഇനിയും തദ്ദേശ സ്ഥാപനത്തിൽ നേരിട്ട് പോകേണ്ട കെ സ്മാർട്ട് വരുന്നതോടെ വീഡിയോ കോൺഫറൻസിൽ വധൂ വരൻമാർ ഹാജരായാൽ മാത്രം മതി. ഇപ്പോൾ ഓൺലൈനിൽ അപേക്ഷിച്ചാലും വധൂ വരൻമാരും സാക്ഷികളുമൊക്കെ വിവാഹം നടന്ന ഇടത്തെ തദ്ദേശ സ്ഥാപനത്തിലെത്തി…
ഇടുക്കിയിൽ പുഴയിൽ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ രണ്ടു പേർ മുങ്ങി മരിച്ചു
തൊടുപുഴ: ഇടുക്കി തൊമ്മൻകുത്ത് പുഴയിൽ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ രണ്ടു പേർ മുങ്ങിമരിച്ചു. വാഴക്കാല ഒറ്റപ്ലാക്കൽ മോസിസ് ഐസക്(17), ചീങ്കൽസിറ്റി താന്നിവിള ബ്ലസൺ സാജൻ(25) എന്നിവരാണ് മരിച്ചത്. തൊമ്മൻകുത്ത് പുഴയിലെ മുസ്‍ലിം പള്ളിക്കു സമീപത്തെ കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. ഒപ്പമുണ്ടായിരുന്ന പെൺകുട്ടി അപകടത്തിൽ…
ബെവ്‌കോയില്‍ റെക്കോര്‍ഡ് മദ്യ വില്‍പന; മുന്നില്‍ ചാലക്കുടിയും ചങ്ങനാശേരിയും
തിരുവനന്തപുരം: ബെവ്‌കോയില്‍ റെക്കോര്‍ഡ് മദ്യ വില്‍പന ഇത്തവണയും. ക്രിസ്മസ്അനുബന്ധിച്ചു മൂന്ന് ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്ലെറ്റ് വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യമാണ്. ക്രിസ്മസ് തലേന്ന് 70.73 കോടിയുടെ മദ്യ വില്‍പന നടന്നു. കഴിഞ്ഞ വര്‍ഷം 69.55 കോടിയുടെ മദ്യ…


