Career

എയർപോർട്ടുകളിൽ പത്താം ക്ലാസോ ബിരുദമോ ഉള്ളവർക്ക് അവസരം

അരലക്ഷം രൂപ ശമ്പളം; ജനുവരി 26 വരെ അപേക്ഷിക്കാം

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ സതേൺ റീജനു കീഴിലെ കേരള, തമിഴ്നാട്, അന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ എയർപോർട്ടുകളിൽ 119 ജൂനിയർ/സീനിയർ അസിസ്റ്റന്റ് ഒഴിവുകൾ ഉണ്ട്. ജനുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

ജൂനിയർ അസിസ്റ്റന്റ് – ഫയർ സർവീസസ്

  • ഒഴിവ്: 73
  • യോഗ്യത: പത്താം ക്ലാസ് ജയം, മൂന്നു വർഷ ഡിപ്ലോമ (മെക്കാനിക്കൽ/ഓട്ടോമൊബീൽ/ഫയർ) അല്ലെങ്കിൽ പ്ലസ് ടു ജയം; ഹെവി/ മീഡിയം/ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്
  • ശമ്പളം: 31,000-92,000.

സീനിയർ അസിസ്റ്റന്റ്-ഇലക്ട്രോണിക്സ്

  • ഒഴിവ്: 25
  • യോഗ്യത: ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ/റേഡിയോ എൻജിനീയറിങ്, 2 വർഷ പരിചയം
  • ശമ്പളം: 36,000-1,10,000.

സീനിയർ അസിസ്റ്റന്റ്-അക്കൗണ്ട്സ്

  • ഒഴിവ്: 19
  • യോഗ്യത: ബിരുദം (ബികോം മുൻഗണന), 2 വർഷ പരിചയം
  • ശമ്പളം: 36,000-1,10,000

ജൂനിയർ അസിസ്റ്റന്റ്-ഓഫീസ്

  • ഒഴിവ്: 2
  • യോഗ്യത: ബിരുദം
  • ശമ്പളം: 31,000-92,000.

അപേക്ഷിക്കുന്നതിനുള്ള പ്രായ പരിധി: 18-30. (അർഹർക്ക് ഇളവ്)

ഫീസ്: 1000. (ഓൺലൈനായി ഫീസ് അടയ്ക്കണം.)

സ്ത്രീകൾ, പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒരു വർഷ അപ്രന്റിസ്ഷിപ് പരിശീലനം പൂർത്തിയാക്കിയ അപ്രന്റിസുകൾ എന്നിവർക്ക് ഫീസില്ല.

പരീക്ഷാകേന്ദ്രം: കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ.

കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.aai.aero

Job Vacancies at airports

Back to top button