InformationTech

ഫേസ്ബുക്ക് വെബ് വേർഷൻ പണിമുടക്കി

Facebook web version down today

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് പണിമുടക്കി. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾ പ്രതിസന്ധിയിലായി. നിരവധി പേരാണ് #facebookdown എന്ന ഹാഷ്ടാഗോടെ ട്വിറ്ററിൽ ഇത് സംബന്ധിച്ച പോസ്റ്റിട്ടിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഫേസ്ബുക്കിൽ ‘ഇൻസഫിഷ്യന്റ് പെർമിഷൻ’ എന്ന കമാൻഡ് പോപ്പ് അപ്പ് ചെയ്യുന്നുണ്ടെങ്കിലും പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിൽ തടസമില്ലായിരുന്നു. എന്നാൽ നിലവിൽ ഫീഡ് തന്നെ ലഭ്യമാകാത്ത സ്ഥിതിയിലെത്തി. വിവിധ പേജുകളും കാണാൻ സാധിക്കില്ല. This page isn’t available at the moment എന്ന സന്ദേശമാണ് സ്‌ക്രീനിൽ തെളിയുന്നത്. ഫേസ്ബുക്കിന് തകരാർ സംഭവിച്ചതായി ഡൈൺ ഡിട്ടെക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആഴ്ച മുൻപും ഫേസ്ബുക്ക് പണിമുടക്കിയിരുന്നു. എന്നാൽ അന്ന് രണ്ട് മണിക്കൂറുകൾക്കകം തന്നെ മെറ്റ തകരാർ പരിഹരിചിരുന്നു.

Facebook web version down today

Related Articles

Back to top button