ഫെയ്‌സ്ബുക്കിനു പുതിയ കമ്പനിപ്പേരായി മെറ്റ. സിഇഒ മാര്‍ക് സക്കര്‍ ബര്‍ഗാണു സമൂഹമാധ്യമ ഭീമന്റെ പുതിയ പേര്‍ പ്രഖ്യാപിച്ചത്. മെറ്റ എന്നത് ഒരു ഗ്രീക്ക് വാക്കാണ്. ഇംഗ്ലീഷിൽ അതിരുകൾക്കും പരിമിതികൾക്കും അപ്പുറം എന്നാണ് അർത്ഥം.
ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്സാപ് എന്നി ആപ്പുകളുടെയും സേവനങ്ങളുടെയും പേരുകള്‍ മാറില്ല. എന്നാൽ ഇവ ഇനി മെറ്റ എന്ന കമ്പനിയുടെ കീഴിലായിരിക്കും. സമൂഹമാധ്യമം എന്ന തലത്തിൽ നിന്ന് ഭാവിയില്‍ വെര്‍ച്ചല്‍ റിയാലിറ്റി അധിഷ്ഠിതമായി ഫെയ്‌സ്ബുക് നടപ്പാക്കാന്‍ ശ്രമിക്കുന്ന മെറ്റാവേഴ്‌സ് പദ്ധതിയിലേക്കുള്ള ആദ്യപടിയാണ് കമ്പനിയുടെ പേരു മാറ്റിയത്.
Facebook company is now Meta