Tech

ഐഫോണില്‍ ഐഒഎസ് 17.2 അപ്‌ഡേറ്റ് അവതരിപ്പിച്ചു

iOS 17.2 update introduced on iPhone

ആപ്പിൾ ഐഫോണിന്റെ പുതിയ ഐഒഎസ് 17.2 അപ്‌ഡേറ്റ് പുറത്തിറക്കി. ബഗുകളും മറ്റ് പ്രധാന പ്രശ്‌നങ്ങളും പരിഹരിച്ചതിനൊപ്പം പുതിയ ഫീച്ചറുകളും അപ്‌ഡേറ്റിനൊപ്പം ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഐഫോണ്‍ 15 പ്രോ സീരീസില്‍ ജേണല്‍ ആപ്പ്, സ്‌പേഷ്യല്‍ വീഡിയോ കാപ്ച്ചർ എന്നിവയും അപ്‌ഡേറ്റ് ചെയ്ത വെതര്‍ ആപ്പും, മെസേജസ് ആപ്പും അവതരിപ്പിച്ചിട്ടുണ്ട്. നിലവില്‍ 17.1.2 വേര്‍ഷൻ ഉപയോഗിക്കുന്ന ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് 1.5 ജിബി ആണ് അപ്‌ഡേറ്റ് സൈസ്.

പുതിയ അപ്‌ഡേറ്റിലൂടെ ഐഫോണ്‍ 15, 15 പ്രോ മാക്‌സ് ഫോണുകളില്‍ സ്‌പെഷ്യല്‍ വീഡിയോ റെക്കോര്‍ഡിങ്, 3ഡി വീഡിയോകള്‍ ചിത്രീകരിക്കാനുള്ള സൗകര്യം ലഭിക്കും. പുതിയ അപ്‌ഡേറ്റ് ഇനിയും വരാനിരിക്കുന്ന വിഷന്‍ പ്രോ വിആര്‍ ഹെഡ്‌സെറ്റിലും പ്രവര്‍ത്തിക്കും.

ഐഫോണിലെ ടെലിഫോട്ടോ ലെന്‍സിൽ ഇപ്പോള്‍ കുറഞ്ഞ സമയത്തില്‍ ചിത്രങ്ങള്‍ പകര്‍ത്താനാവും. ഐഫോണ്‍ 15 പ്രോയിലെ പുതിയ ആക്ഷന്‍ ബട്ടനില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കും.

ഈ വര്‍ഷത്തെ ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഗ്രസില്‍ വെച്ച് ആദ്യം അവതരിപ്പിച്ച ജേണല്‍ ആപ്പ്, 17.2 അപ്‌ഡേറ്റ് പ്രവര്‍ത്തിക്കുന്ന എല്ലാ ഐഫോണുകളിലും ലഭിക്കും.

17.2 അപ്‌ഡേറ്റിലൂടെ ഐഫോണ്‍ 13, 14, 15 സീരീസ് ഫോണുകളില്‍ ക്യുഐ2 വയര്‍ലെസ് ചാര്‍ജിങ് സ്റ്റാന്റേര്‍ഡ് പിന്തുണയ്ക്കും. ഇതുവഴി ഈ ഫോണുകള്‍ 15 വാട്ട് വരെ മാഗ് സേഫ് അല്ലാത്ത അംഗീകൃത വയര്‍ലെസ് ചാര്‍ജറുകള്‍ ഉപയോഗിച്ച് അതിവേഗം ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

ഐഫോണ്‍ എക്‌സ്എസ് സീരീസ്, ഐഫോണ്‍ 11 സീരീസ്, ഐഫോണ്‍ എസ്ഇ 2020, ഐഫോണ്‍ 12 സീരീസ്, ഐഫോണ്‍ 12 സീരീസ്, ഐഫോണ്‍ 14 സീരീസ്, ഐഫോണ്‍ 15 സീരീസ് തുടങ്ങി ഐഒഎസ് 17 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഫോണുകളിലും ഐഒഎസ് 17.2 അപ്‌ഡേറ്റ് ലഭിക്കും.

Related Articles

Back to top button