Wedding

മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

Malavika Jayaram Engagement Photos

Malavika-Jayaram-Engagement-8

Malavika-Jayaram-Engagement-8
Picture 1 of 8

താരദമ്പതിമാരായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. നവനീത് ഗിരീഷ് ആണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹനിശ്ചയം നടക്കുന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്. ഏകദേശം ഒരു മാസം മുമ്പാണ് സഹോദരന്‍ കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. കാളിദാസ്താരണി വിവാഹത്തിനു മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാര്‍വതി വെളിപ്പെടുത്തിയിരുന്നു.

ക്രീം ലെഹങ്കയില്‍ സുന്ദരിയായാണ് മാളവിക വേദിയില്‍ എത്തുന്നത്. സഹോദരന്‍ കാളിദാസും താരിണിയും പാര്‍വതിയും ചേര്‍ന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്.

Related Articles

Back to top button