Movies

കൂടത്തായി കൂട്ടക്കൊല ഡോക്യുമെന്ററിയാക്കി നെറ്റ്ഫ്ലിക്സ്: കറി ആൻഡ് സയനൈ‍ഡ് ട്രെയിലർ പുറത്തിറങ്ങി

Koodathai Serial Murder Case Trailer Released

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൂട്ടക്കൊല കറി ആൻഡ് സയനൈ‍ഡ്–ദ് ജോളി ജോസഫ് കേസ് എന്ന പേരിൽ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായി റിലീസ് ചെയ്യുന്നു. ഡിസംബർ 22ന് റിലീസ് ചെയ്യുന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. ജോളി ജോസഫിന്റെ ജീവിതം ആസ്പദമാക്കിയാണ് ട്രെയിലറിന്റെ തുടക്കം.

ജോളിയുടെ അയൽക്കാർ, സുഹൃത്തുക്കൾ, ബന്ധുക്കളടക്കമുള്ളവരെ ട്രെയിലറിൽ കാണാം. അഭിഭാഷകനായ ബി.എ. ആളൂർ വക്കീലിനെയും ഇതിൽ കാണാം. ജോളി പല രഹസ്യങ്ങളും ഇപ്പോഴും ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും പല കാര്യങ്ങളുടെയും ചുരുളഴിയാനുണ്ടെന്നും ട്രെയിലറിലൂടെ പറഞ്ഞുപോകുന്നുണ്ട്.

ദേശീയ അവാർഡ് ജേതാവ് ക്രിസ്റ്റൊ ടോമിയാണ് ഡോക്യുമെന്ററിയുടെ സംവിധാനം. നേരത്തെ വടക്കെ ഇന്ത്യയിലെ ദുരൂഹ കൊലപാതകങ്ങൾ ഡോക്യുമെന്ററി രൂപത്തിൽ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് കേരളത്തിൽ നിന്നൊരു കേസ് ഇവർ ഡോക്യുമെന്ററിയാക്കുന്നത്.

Related Articles

Back to top button