Foods

ആപ്പിള്‍ ഷെയ്‌ക്ക് എങ്ങനെ തയാറാകാം?

How to Make Apple Shake?

കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന ആപ്പിൾ മിൽക്ക് ഷേക്ക് വളരെ എളുപ്പം എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.

വേണ്ട ചേരുവകൾ

ആപ്പിള്‍ – രണ്ടെണ്ണം (തൊലി കളഞ്ഞു കഷ്ണങ്ങളാക്കി വയ്ക്കുക)
പാല്‍  – നാലു കപ്പ്‌ (തിളപ്പിച്ച്‌ ഫ്രീസറില്‍വച്ച്‌ കട്ടിയാക്കിയത്‌)
പഞ്ചസാര – ഒന്നര കപ്പ്‌
നട്ട്സ് – ആവശ്യത്തിന്

ആപ്പിള്‍ ഷെയ്‌ക്ക് തയാറാക്കുന്ന വിധം

ആപ്പിള്‍ നന്നായി കഴുകി ചെറിയ കഷണങ്ങളായി അരിയുക. ആപ്പിള്‍ ചെറു കഷണങ്ങളാക്കിയതും പാല്‍ പഞ്ചസാര എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ കുഴമ്പുപരുവം ആകും വരെ അടിച്ചെടുക്കുക.  ഗ്ലാസില്‍ പകരുമ്പോള്‍ മുകളില്‍ നട്ട്‌സ് പൊടിച്ചു വിതറി അലങ്കരിക്കാം.

ആന്റിഓക്‌സിഡെന്‍റെ, നാരുകള്‍, ധാതുക്കള്‍, മാംസ്യം, കാത്സ്യം, കൊഴുപ്പ്‌ എന്നി പോഷകമൂല്യം ആപ്പിള്‍ ഷെയ്‌ക്കില്‍ ഉണ്ട്.

Related Articles

Back to top button