Movies

റോബിന്‍ രാധാകൃഷ്ണന്‍ തന്റെ പുതിയ ചിത്രം രാവണയുദ്ധത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Robin Radhakrishnan Film - Ravanayuddham

വളരെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് ഫെയിം ഡോ. റോബിന്‍ രാധാകൃഷ്ണൻ തന്റെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ‘രാവണയുദ്ധം’ എന്നാണ് ചിത്രത്തിന്റെ പേര്. ആക്ഷന്‍ ചിത്രത്തിന്റെ ലുക്കിലാണ് പോസ്റ്ററില്‍ റോബിനുള്ളത്. ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനൊപ്പം ടൈറ്റിൽ പശ്ചാത്തല സംഗീതവും പുറത്തിറക്കിട്ടുണ്ട്. പുതിയ സിനിമയുടെ പ്രഖ്യാപനം റോബിന്‍ രാധാകൃഷ്ണന്‍ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് നടത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥയും സംവിധാവും നായകനും റോബിന്‍ തന്നെയാണ്. റോബിന്റേതായി പുറത്തുവരാനിരിക്കുന്ന രണ്ടാമത്തെ ചിത്രമാകും ‘രാവണയുദ്ധം’ എന്നാണ് പോസ്റ്ററിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്.

ഡോ. റോബിന്‍ രാധാകൃഷ്ണന്‍ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റോബിന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. മോഡലും നടിയും റോബിന്റെ ഭാവി വധുവായ ആരതി പൊടിയാകും പുതിയ സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്. വേണു ശശിധരന്‍ ലേഖ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീത സംവിധാനം ശങ്കര്‍ ശര്‍മ്മ നിര്‍വ്വഹിക്കും.

നവംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Download Ravanayuddham Title Background Music From Below

Related Articles

Back to top button