Wedding

സിനിമ താരങ്ങളായ ഹക്കിം ഷാജഹാനും സന അൽത്താഫും വിവാഹിതരായി

മലയാള ചലച്ചിത്ര നടൻ ഹക്കീം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി. സന അൽത്താഫാണ് വിവാഹ വിവരം ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചത്. ചടങ്ങുകളുടെ ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. രജിസ്റ്റർ ഓഫിസിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പ​ങ്കെടുത്തത്.

തൊടുപുഴ പെരുംമ്പള്ളിച്ചിറയാണ് ഹക്കിമിന്റെ സ്വദേശം. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡിയിലാണ് ആദ്യം അഭിനയിക്കുന്നത്. അതിനു ശേഷം മാർട്ടിൻ പ്രക്കാട്ടിന്റെ തന്നെ ചാർളിയിൽ സഹ സംവിധായകനായി പ്രവർത്തിച്ചു. പ്രണയ വിലാസമാണ് ഹക്കിമിന് മേൽവിലാസമുണ്ടാക്കി കൊടുത്ത സിനിമ.

Hakim-Shahjahan-and-Sana-Althaf-6

Hakim-Shahjahan-and-Sana-Althaf-6
Picture 5 of 6

സന കാക്കനാട് സ്വദേശിയാണ്. വിക്രമാദിത്യനിൽ ദുൽഖറിന്റെ സഹോദരി വേഷത്തിലൂടെയാണു സന അഭിനയരംഗത്തേക്കു കടന്നത്. കൊറിയോഗ്രഫറായ ബന്ധു സജ്ന വഴിയാണു ലാൽജോസ് ചിത്രത്തിൽ സനയ്ക്ക് ആദ്യ അവസരം ലഭിച്ചത്. തുടർന്നു മറിയം മുക്കിൽ ഫഹദ് ഫാസിലിന്റെ നായിക സലോമിയായും വേഷമിട്ടു. റാണി പത്‌മിനിയും ബഷീറിന്റെ പ്രേമലേഖനവും ഒടിയനും മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടപ്പോൾ തമിഴിൽ ചെന്നൈ 28ന്റെ രണ്ടാം ഭാഗത്തിലും ആർകെ നഗറിലും പ്രധാന വേഷങ്ങൾ ചെയ്തു. ഉപ്പ അൽത്താഫ് നിർമാതാവാണ്. ഉമ്മ ഷമ്മി. സഹോദരി ഷമ.

Related Articles

Back to top button