നടന്‍ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. മവേലിക്കര സബ് രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് ഉത്തമന്‍. മുംബൈ പോലീസ്, മായാനദി, കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ്. മമ്മൂട്ടി നായകനായെത്തുന്ന ഭീഷ്മ പർവം ആണ് ഹരീഷിന്റെ പുതിയ പ്രോജക്ട്.
നോര്‍ത്ത് 24 കാതം, ലുക്ക ചുപ്പി, കസബ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ചിന്നു കുരുവിള. പ്രശസ്ത ഛായാഗ്രാഹകൻ മനോജ് പിള്ളയുടെ സഹായിയായി പ്രവർത്തിക്കുന്ന ചിന്നു, മാമാങ്കം ഉൾപ്പടെയുള്ള സിനിമകളിൽ ക്യാമറ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നു. ചിന്നു കുരുവിള വൈകാതെ സ്വതന്ത്ര ഛായാഗ്രാഹകയാകാനുള്ള തയ്യാറെടുപ്പിലാണ്.
Actor Hareesh Uthaman Married Actress Chinnu Kuruvilla


