Kerala

ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതി മരിച്ചനിലയിൽ

ആലപ്പുഴ - ധൻബാദ് എക്സ്പ്രസ് ട്രെയിനിൽ ജോളാർപ്പെട്ടിൽ വച്ചാണ് സുരജയെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്

വൈക്കം: ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തിൽ പരേതനായ സുരേന്ദ്രൻ നായരുടെ മകൾ സുരജ എസ്. നായർ (45) ആണ് മരിച്ചത്. ഇന്നു പുലർച്ചെ ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് ട്രെയിനിൽ ജോളാർപ്പെട്ടിൽ വച്ചാണ് സുരജയെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഒഡീഷയിലുള്ള സഹോദരി സുധയുടെ വീട്ടിൽ പോയ ശേഷം വൈക്കത്തേക്ക് ട്രെയിനിൽ വരുന്നതിനിടെയാണ് മരണം. മരണ കാരണം ഹൃദയാഘാതമാണ് എന്നാണ് റിപോർട്ടുകൾ.

ജോളാര്‍പ്പെട്ടിലാണ് മൃതദേഹം നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്. ബന്ധുക്കൾ സംഭവസ്ഥലത്തേക്കു പോയിട്ടുണ്ട്. ജീവൻ ആണ് ഭർത്താവ്.

A Malayali woman found dead in the washroom of the train

Related Articles

Back to top button