Kerala

പുതുവത്സരത്തിന്ന് പെൺസുഹൃത്തിനൊപ്പം മൂന്നാറിലെത്തിയ യുവാവ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിൽ

A young man who had come to Munnar with his girl friend was found dead

മൂന്നാർ: പുതുവത്സരത്തിന്ന് പെൺസുഹൃത്തിനൊപ്പം മൂന്നാറിൽ സന്ദർശനത്തിനെത്തിയ യുവാവിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം കുലശേഖരമംഗലം സ്വദേശി സനീഷ് ഭവനത്തിൽ എസ്.സനീഷിനെയാണ് (37) മുറിയിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.

പുതുവര്‍ഷത്തലേന്നാണ് ഫോർട്ടുകൊച്ചി സ്വദേശിനിയായ യുവതിയോടൊപ്പം ഇയാൾ പഴയ മൂന്നാറിലെ ഹോട്ടലില്‍ മുറിയെടുത്തത്. ഞായറാഴ്ച രാവിലെയും വൈകിട്ടും സനീഷും സുഹൃത്തും ഹോട്ടലിലിരുന്ന് മദ്യപിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. തുടർന്ന് രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായതായും തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെ സനീഷ് ശൗചാലയത്തില്‍ പോയി. എന്നാല്‍, ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്തതോടെയാണ് ശൗചാലയത്തിനുള്ളില്‍ കഴുത്തില്‍ കയര്‍ കുരുക്കി മരിച്ചനിലയില്‍ യുവാവിനെ കണ്ടത്.

പൊലീസ് നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ യുവാവ് തൂങ്ങാൻ ഉപയോഗിച്ച ഹുക്ക് തകർന്ന് താഴെ വീണ നിലയിൽ കിടക്കുന്നത് കണ്ടെത്തി. മൂന്നാർ എസ്ഐ പി.എസ്.സുധീരന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോറിക്ഷ ഡ്രൈവറാണ് മരിച്ച സനീഷ്. ഇടുക്കിയിൽ നിന്നുള്ള വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

A young man who had come to Munnar with his girlfriend for New Year’s was found dead in a hotel room

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

Related Articles

Back to top button