Kerala

ആലപ്പുഴയിൽ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനം

കുട്ടിയുടെ കൈയ്യുടെ അസ്ഥിക്ക് പൊട്ടലും ദേഹമസകലം ചൂരലുകൊണ്ട് അടിച്ച പാടുകളും

ആലപ്പുഴ: ആലപ്പുഴയിൽ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനെയാണ് അമ്മ ദീപയുടെ ആൺസുഹൃത്ത് തിരുവിഴ സ്വദേശി കൃഷ്ണകുമാർ മർദ്ദിച്ചത്. ഒന്നര വയസ്സുകാരൻ കൃഷ്ണജിത്തിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

അമ്മ ദീപയ്ക്ക് ഒപ്പമായിരുന്നു കുഞ്ഞും കൃഷ്ണജിത്തും താമസിച്ചിരുന്നത്. കുട്ടിയെ മർദ്ദിച്ച ശേഷം കൃഷ്ണകുമാർ ദീപയുടെ ഭർത്താവിന്റെ വീട്ടിൽ കുട്ടിയെ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. അമ്മയും കുട്ടിയെ മർദ്ദിച്ചുവെന്നാണ് സൂചന. കുട്ടിയുടെ ദേഹമസകലം ചൂരലുകൊണ്ട് അടിച്ച പാടുകളുണ്ട്. കുട്ടിയുടെ കൈയ്യുടെ അസ്ഥിക്ക് പൊട്ടലുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കുത്തിയതോട് പൊലീസ് കേസെടുത്തു അനേഷണം ആരംഭിച്ചു.

One and a half-year-old boy was brutally beaten by his mother’s friend in Alappuzha

Related Articles

Back to top button