Kerala
കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ അവധിയില്‍ പ്രവേശിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചു. ഫെബ്രുവരി 17 വരെയാണ് അവധി എടുത്തിരിക്കുന്നത്. വ്യക്‌തിപരമായ കാരണങ്ങളെ തുടർന്നാണ് അവധിയെന്നാണ് വിശദീകരണം.
കഴിഞ്ഞ ദിവസം കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.
ഗതാഗതമന്ത്രിയായി കെ.ബി. ഗണേഷ് കുമാർ എത്തിയപ്പോൾ മുതൽ ബിജു പ്രഭാകറുമായി നയപരമായ വിഷയങ്ങളിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട വിഷയത്തിലും ഗണേഷ് കുമാർ സ്വീകരിച്ച നിലപാട് ഭിന്നത രൂക്ഷമാക്കിയത്.
വിദേശ സന്ദർശനത്തിലായിരുന്ന ബിജു പ്രഭാകർ മടങ്ങിയെത്തിയതിനു പിന്നാലെയാണ് എംഡി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കു കത്തു നൽകിയത്.