Kerala

കുറുവസംഘാംഗം പൊലീസ് കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയി

കൊച്ചി: കുറുവ സംഘത്തില്‍പ്പെട്ടയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി. തമിഴ്നാട് സ്വദേശിയായ സന്തോഷ് എന്നയാളാണ് ചാടിപ്പോയത്. എറണാകുളം കുണ്ടന്നൂരില്‍ വച്ച് കൈ വിലങ്ങോട് കൂടി പൂർണ നഗ്നനയാണ് ഇയാള്‍ രക്ഷപ്പെട്ടത്.

ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് പിടികൂടി കൊണ്ടുവരുമ്പോഴാണ് ചാടിപ്പോയത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യലിനായി കൊണ്ട് പോകും വഴി പൊലീസിനെ കുറുവ സംഘം ആക്രമിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘം പോലീസിനെ ആക്രമിക്കുന്നതിനിടെ സന്തോഷ് ഓടിപ്പോവുകയായിരുന്നു. ആക്രമിച്ച സംഘത്തില്‍പ്പെട്ട രണ്ട് പേരെ പൊലീസ് കീഴ്പ്പെടുത്തി.

സന്തോഷിനായി പൊലീസ് കുണ്ടന്നൂർ നഗരത്തില്‍ തിരച്ചില്‍ നടത്തി വരികയാണ്. ആലപ്പുഴയിലും എറണാകുളത്തുമായി കുറുവ സംഘം ഒട്ടേറെ കവർച്ചകളാണ് നടത്തിയിട്ടുള്ളത്.

Related Articles

Back to top button