Kerala

പത്തനംതിട്ടയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; 4 പേർ അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ‍ിവൈഎഫ്ഐ പെരുനാട് മേഖല പ്രസിഡന്റ് ജോയൽ തോമസ്, മുഹമ്മദ് റാഫി, സജാദ് എന്നീ യുവാക്കളും പ്രായപൂർ‌ത്തിയാകാത്ത ആളുമാണ് അറസ്റ്റിലായത്. ജോയൽ ഇന്നലെ രാത്രി ഡിവൈഎസ്പി ഓഫിസിൽ കീഴടങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ ബോർ‌ഡിൽ ഹാജരാക്കും.

കുട്ടിയെ പീഡിപ്പിച്ചതിന് 16 പേർക്കെതിരെയും നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതടക്കമുള്ള കുറ്റത്തിനു 3 പേരുടെ പേരിലുമാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ മൊഴി പ്രകാരം അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. സ്കൂളിൽ പോകാൻ മടി കാണിച്ച പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി കൗൺസലിങ്ങിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker