Kerala
തിരുവല്ലയിൽ കാറിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു
പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിനു തീപിടിച്ച് രണ്ടു പേർ വെന്തുമരിച്ചു. തിരുവല്ല തുകലശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്.
പട്രോളിങിനിടെ 12.45ന് കാറിൽനിന്ന് തീ വരുന്നതു കണ്ടതായി ഹൈവേ പട്രോളിങ് സംഘത്തിലുണ്ടായിരുന്ന എസ്ഐ മാധ്യമങ്ങളോട് പറഞ്ഞു. പെട്ടെന്ന് തീ ആളിക്കത്തി. കാറിനുള്ളിലേക്ക് നോക്കിയപ്പോൾ മുന്നിലെ സീറ്റിൽ ഒരാൾ ഇരിക്കുന്നതു കണ്ടു. ഫയർഫോഴ്സെത്തി തീ അണച്ചപ്പോഴാണ് ഒരാൾകൂടി കാറിൽ ഉണ്ടെന്നു മനസിലായതെന്നും എസ്ഐ പറഞ്ഞു. കാറിനു തീപിടിച്ച് വെന്തുമരിച്ച തുകലശേരി സ്വദേശികളായ ദമ്പതികൾക്ക് കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി തിരുവല്ല ഡിവൈഎസ്പി പറഞ്ഞു.