Kerala

കാഞ്ഞിരപ്പള്ളിയിൽ ബസ്സ് യാത്രക്കാരിയായ യുവതിക്കു നേരെ ലൈംഗികാതിക്രമം പത്തനംതിട്ട സ്വദേശി അറസ്റ്റിൽ

Young man arrested for sexually assaulting a bus passenger

കാഞ്ഞിരപ്പള്ളി: ബസ് യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പത്തനംതിട്ട സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൊല്ലമുള വെൺകുറിഞ്ഞി ഭാഗത്ത് സത്യവിലാസം വീട്ടിൽ സുരേഷ് സമിത്രം (41) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് തിരുവനന്തപുരത്ത് നിന്നും വൈറ്റിലയ്ക്ക്‌ കാഞ്ഞിരപ്പള്ളി വഴി പോവുകയായിരുന്ന കെ.എസ്.ആർ.റ്റി.സി ബസ്സിനുള്ളിൽ വച്ച് പ്രതി യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button