Kerala

മക്കളെ ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം പോയെന്ന പരാതിയിൽ വീട്ടമ്മ അറസ്റ്റിൽ. ആനക്കാംപൊയിൽ സ്വദേശിനി ജിനു (38), ആൺസുഹൃത്തായ കണ്ണോത്ത് സ്വദേശി ടോം ബി.ടോംസി (36) എന്നിവരെയാണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. പത്തും പതിനാലും പതിനാറും വയസുള്ള മക്കളെ ഉപേക്ഷിച്ചാണ് ജിനു നാടു വിട്ടത്.

ജനുവരി 16നാണ് ഭർത്താവ് ജിനുവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ടോമിനൊപ്പമാണ് ജിനു പോയതെന്ന് കണ്ടെത്തി. ടോമിനെ കാണാനില്ലെന്ന് കാണിച്ച് അദ്ദേഹത്തിൻ്റെ പിതാവും കോടഞ്ചേരി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതോടെ ഫോൺ കോളുകൾ ഉൾപ്പെടെ പരിശോധിച്ച പൊലീസ് സംഘം ഇരുവരെയും തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ വച്ച് കസ്റ്റഡിയിൽ എടുത്തു.

ജുവനൈൽ ജസ്റ്റിസ് ആക്ട് 75 പ്രകാരവും ഐപിസി 317–ാം വകുപ്പു പ്രകാരവും കേസെടുത്തു ഇരുവരെയും താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ഇരുവരെയും പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker