Wedding

ആമിർ ഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയായി

Aamir Khan's daughter Ira Khan got married

ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയായി. സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറും ദീർഘകാല സുഹൃത്തുമായ നൂപുർ ഷിഖാരെയാണ് വരൻ. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

വിവാഹ രജിസ്ട്രേഷനുശേഷം ഇതേ ഹോട്ടലിൽത്തന്നെ വിരുന്ന് സത്കാരവും നടന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ഇറ്റലിയിലായിരുന്നു ഇറയും നുപൂറും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നവംബറിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത നിശ്ചയവിരുന്നും നടന്നിരുന്നു. ആമിറിന്റെ ആദ്യ ഭാര്യയായ റീന ദത്തയുടെയും രണ്ടാം ഭാര്യയായ കിരൺ റാവുവിന്റെയും കുടുംബങ്ങൾ ചടങ്ങിനെത്തിയിരുന്നു.

സാന്താക്രൂസിലെ വസതിയിൽനിന്ന് ജോ​ഗ് ചെയ്താണ് വിവാഹച്ചടങ്ങ് നടന്ന ഹോട്ടലിലേക്ക് വരനായ നൂപുർ എത്തിയത്. ബോളിവുഡിലെ പല പ്രമുഖരുടേയും ഫിറ്റ്നസ് ട്രെയിനർകൂടിയാണ് ഇദ്ദേഹം.

മാനസികാരോ​ഗ്യത്തിന് പിന്തുണ നൽകുന്ന സംഘടനയുടെ സ്ഥാപകയും സി.ഇ.ഓയുമാണ് ഇറ ഖാൻ. വിവാഹച്ചടങ്ങുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വിവാഹത്തിനു മുന്നോടിയായി മുൻ ഭാര്യ റീന ദത്തയുടെ വസതിയിലെ ആഘോഷ പരിപാടികളുടെ ആമിറും ഭാഗമായിരുന്നു. ആമിർ ഖാന്റെയും റീനയുടെയും വീടുകളിലെ ഒരുക്കങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആമിർ ഖാന്റേയും ആദ്യഭാര്യ റീന ദീത്തയുടേയും മകളാണ് ഇറ ഖാൻ. ജുനൈദ് ഖാൻ എന്നൊരു മകനും കൂടി ഇവർക്കുണ്ട്.

Aamir Khan’s daughter Ira Khan got married

Related Articles

Back to top button