ആലപ്പുഴയിൽ വിദേശ വനിതയെ പീഡിപ്പിച്ച ഹോം സ്റ്റേ ഉടമ അറസ്റ്റിൽ

helloadminkerala
0 Min Read

ആലപ്പുഴ: ആലപ്പുഴിൽ ഹോം സ്റ്റേയിൽ വച്ച് വിദേശ വനിതയെ പീഡിപ്പിച്ച ഹോം സ്റ്റേ ഉടമ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി ഷയാസ് (27) ആണ് അറസ്റ്റിലായത്. മസാജ് ചെയ്തു നൽകാമെന്നു പറഞ്ഞ് വിദേശ വനിത താമസിച്ചിരുന്ന മുറിയിൽ കയറിയ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

ആലപ്പുഴ കലക്ടറേറ്റ് ജംക്‌ഷനു സമീപമുള്ള ഹോം സ്‌റ്റേയിൽ വച്ച് വ്യാഴാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. വിദേശ വനിതയുടെ പരാതി പ്രകാരം ആലപ്പുഴ സൗത്ത് പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

Homestay owner arrested for Rape foreign woman in Alappuzha.

Share This Article