പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസിന് തീപിടിച്ചു

helloadminkerala
0 Min Read

പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. സ്റ്റാൻഡിലേക്ക് ആളുകളെ കയറ്റാൻ കൊണ്ടു വരുന്നതിനിടയിലാണ് ബസിന് തീപിടിച്ചത്. അപകട സമയത്ത് ബസിലുണ്ടായിരുന്ന ഡ്രൈവറും കണ്ടക്ടറും ചാടി രക്ഷപ്പെട്ടു. ബസിലെ സീറ്റുകൾ പൂർണമായി കത്തി നശിച്ച നിലയിലാണ്.

സംഭവത്തിൽ ആർക്കും പരിക്കുകൾ ഇല്ല. തീപിടിച്ച ഉടനെ തന്നെ ബസ്സിൽനിന്നും വലിയ രീതിയിൽ പുക ഉയർന്നിരുന്നു . പമ്പ ഫയർ സ്റ്റേഷനിൽ നിന്ന് അ​ഗ്നിശമന സേന എത്തി തീ അണച്ചു. കഴിഞ്ഞ ദിവസവും സമാന രീതിയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചിരുന്നു. അന്ന് ലോ ഫ്ലോർ ബസ്സിനാണ് തീപിടിച്ചിരുന്നത്.

Share This Article