Movies

ആടുജീവിതം ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

Blessy Film Goat Life first look poster released

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതം ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പോസ്റ്ററിന്റെ പ്രധാന ആകർഷണം പൃഥ്വിരാജിന്റെ അതി ഗംഭീര മേക്കോവർ തന്നെയാണ്. ആടുജീവിതം മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ ൽ ഏപ്രിൽ 10ന് റിലീസ് ചെയ്യും. എല്ലാ ശ്വാസവും ഒരു യുദ്ധമാണ് എന്നാണ് പോസ്റ്ററിലെ ടാഗ്‌ലൈൻ.

പൃഥ്വിരാജ്–ബ്ലെസി ടീമിന്റെ സിനിമയായ ആടുജീവിതം പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ആണ് വിതരണത്തിനെത്തിക്കുന്നത്. ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള സിനിമയാണ് ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്.

പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റു താരങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്.

Blessy Film Goat Life first look poster released

Related Articles

Back to top button