പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾ കൂടി അറസ്സിൽ

helloadminkerala
0 Min Read

പത്തനംതിട്ട: പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾ കൂടി അറസ്സിലായി. സീതത്തോട് സ്വദേശികളായ അഖിൽ, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ 12 പേർ പിടിയിലായി.

കേസിൽ 18 ലധികം പേർ പ്രതികൾ ആകുമെന്ന വിവരമാണ് പുറത്തുവരുന്നത്. കേസില്‍ ഡിവൈഎഫ് ഐ നേതാവും, കെഎസ്ഇബി ജീവനക്കാരനും, പ്രായപൂർത്തിയാകാത്ത ഒരാളും അറസ്റ്റിലായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയുണ്ട്.

സ്കൂളില്‍ പോകാൻ മടികാണിച്ച പെണ്‍കുട്ടിയെ കൗണ്‍സിലിങിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്.

Share This Article