ചികിത്സ തേടി എത്തിയ യുവതിക്ക് പീഡനം; അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

helloadminkerala
0 Min Read

കോഴിക്കോട്: ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ. വടകര പുതുപ്പണം സ്വദേശി അനിൽ കുമാർ (42) ആണ് അറസ്റ്റിലായത്. വടകര ജില്ല ആശുപത്രിക്ക് സമീപമുള്ള ഇലക്ട്രോ ഹോമിയോപതി സെന്റർ ഫോർ വെൽനസ് സെൻ്ററിൽ വെച്ചാണ് സംഭവമുണ്ടായത്. നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയതായിരുന്നു യുവതി. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം. വടകര പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

Share This Article