അയൽവാസിയായ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; വ്‌ളോഗർ അറസ്റ്റിൽ

helloadminkerala
1 Min Read

ചാലക്കുടി: അയല്‍വാസിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വ്‌ളോഗര്‍ അറസ്റ്റില്‍. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നിയെ (32) ആണ് വെള്ളിക്കുളങ്ങര പോലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനും ഇയാൾ ശ്രമം നടത്തി.
അഞ്ച് മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം.

അഞ്ച് മാസം മുൻപ് പ്രതിയുടെ വീട്ടില്‍ കളിക്കാന്‍ എത്തിയ കുഞ്ഞിനെ എടുക്കാന്‍ വന്ന യുവതിയെ മുറിക്കുള്ളില്‍ അടച്ചിട്ട് പീഡിപ്പിക്കുകയും വിഡിയോ പകര്‍ത്തുകയും ചെയ്തു. ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിനു ശ്രമിച്ചു. പിന്നാലെ യുവതി ഭര്‍ത്താവിനെ വിവരം അറിയിച്ച് പോലീസില്‍ പരാതി നല്‍കി. ഇതറിഞ്ഞ ബിനീഷ് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പോലീസ് പിടികൂടിയത്. ചാലക്കുടി മജിസ്ട്രേട്ട് അവധിയിൽ ആയിരുന്നതിനാൽ കൊടുങ്ങല്ലൂരിൽ ഹാജരാക്കുന്നതിനു കൊണ്ടുപോയ പ്രതി ഇടയ്ക്ക് വച്ച് പൊലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടാനും ശ്രമിച്ചു.

2022 ല്‍ നിലമ്പൂരില്‍ സ്ത്രീ പീഡനത്തിനും 2017 ല്‍ വീസ തട്ടിപ്പുമായി ബന്ധപ്പെട്ട് അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലും ബിനീഷിന്റെ പേരില്‍ കേസുണ്ട്.

Share This Article