ദിലീപ്-റാഫി കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്റെ റിലീസ് മാറ്റിവെച്ചു. ജൂലെെ 14-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂലൈ 28-ലേക്കാണ് നീട്ടിവെച്ചിരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാലും വരും ദിവസങ്ങളിൽ വീണ്ടും മഴ കനക്കും എന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുമാണ് റിലീസ് മാറ്റിയതെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ കേരളത്തിനകത്തും ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളിലും നടന്നു കഴിഞ്ഞു. ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ച വോയ്‌സ് ഓഫ് സത്യനാഥന് രണ്ടു മണിക്കൂറും പതിനേഴു മിനിറ്റും ദെെർഘ്യമുണ്ട്. തിയേറ്ററിൽ കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുന്ന ഫൺ റൈഡ് ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥൻ.