കാസർഗോഡ്: കാസർഗോഡ് റാണിപുരം പന്തിക്കാൽ നീലച്ചാലിൽ വൃദ്ധ ദമ്പതികളെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മുൻ പഞ്ചായത്ത് അംഗം കൃഷ്ണ നായ്ക്ക് (84), ഭാര്യ ഐത്തമ്മ ഭായി (80) എന്നിവരുടെ മൃതദേഹമാണ് കിണറ്റിൽ കണ്ടത്.
ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്ന് കരുതുന്നു. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
പോലീസ് സ്ഥലത്തു എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
An old couple found dead in the well