ഭിന്നശേഷിക്കാരനെ സഹോദരിപുത്രൻ അടിച്ചുകൊന്നു; പ്രതി കസ്റ്റഡിയിൽ

helloadminkerala
0 Min Read

കണ്ണൂർ: ഉദയഗിരിയിലെ തൊമരക്കാട്ട് ഭിന്നശേഷിക്കാരനെ സഹോദരി പുത്രൻ അടിച്ചുകൊന്നു. രണ്ടു കാലുകൾക്കും സ്വാധീനമില്ലാത്ത ദേവസ്യ കുമ്പുക്കൽ(76) എന്നയാളാണ് കൊല്ലപ്പെട്ടത്. കല്ലു കൊണ്ട് തലയ്ക്കടിച്ച് കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രതി ഷൈൻ മോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബവഴക്കിനെ തുടർന്നാണ് ഷൈൻ മോൻ ദേവസ്യയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ദേവസ്യ മരിച്ചു കിടക്കുന്നത് കണ്ടത്. ഇവർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൈൻ മോനെ കസ്റ്റഡിയിൽ എടുത്തത്.

Share This Article