എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് നേരെ ലോഡ്ജ് ഉടമയുടെ ക്രൂര മർദ്ദനം

helloadminkerala
1 Min Read

എറണാകുളം: എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് ക്രൂര മർദ്ദനം. എറണാകുളം നോർത്തിലെ ബെൻ ടൂറിസ്റ്റ് ഹോമിലാണ് യുവതിക്ക് മർദനമേറ്റത്. ലോഡ്ജ് ഉടമയാണ് മർദിച്ചത്. വാക്ക് തർക്കമാണ് മർദനത്തിൽ കലാശിച്ചത്. യുവതിയെ ലോഡ്ജ് ഉടമ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിൽ ലോഡ്ജ് ഉടമ ബെൻ ജോയിയെയും സുഹൃത്ത് ഷൈജുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കും.

യുവതിയും സുഹൃത്തുക്കളും ചേര്‍ന്നാണ് ഹോട്ടലില്‍ മുറിയെടുത്തത്. റൂമിലെത്തിയതിന് പിന്നാലെ ഇവര്‍ പുറത്തുപോയി തിരികെ വന്നപ്പോൾ, ഹോട്ടലുടമ ഇവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. ഇതിന് പിന്നാലെ ഉടമ ഇവരോട് റൂം ഒഴിയാന്‍ ആവശ്യപ്പെട്ടു. പണം തിരികെ തന്നാല്‍ റൂം ഒഴിയാമെന്ന് ഇവരും പറഞ്ഞു. തുടര്‍ന്ന് ലോഡ്ജ് ഉടമ മുഖത്ത് അടിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നു.

Share This Article