Kerala

കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരി തെറിച്ചു

വൻ അപകടമൊഴിവായത് തലനാരിഴക്ക്

കൊച്ചി: ദേശീയപാതയില്‍ വച്ച് കെഎസ്ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി തെറിച്ചു. വൻ അപകടമൊഴിവായത് തലനാരിഴക്ക്. അപകടം നടക്കുമ്പോള്‍ ബസില്‍ അധികം ആളുകളില്ലാതിരുന്നതും റോഡിൽ മറ്റുവാഹനങ്ങള്‍ ഇല്ലാതിരുന്നതിനാലുമാണ് വലിയൊരു അപകടം ഒഴിവായത്.

മൂന്നാറിൽ നിന്നും ആലുവയ്ക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസിന്‍റെ മുൻ ഭാഗത്തെ ടയർ ആണ് ഊരി തെറിച്ചത്. കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ കോതമംഗലം അയ്യങ്കാവ് ശ്രീധർമ്മ ശാസ്‌ത ക്ഷേത്രത്തിനടുത്താണ് സംഭവം. ടയര്‍ ഊരിപ്പോയതിനെ തുടർന്ന് ബസ് നിയന്ത്രണം വിട്ട് മുന്നോട്ടു നീങ്ങി. ആര്‍എസ്ഇ 308 എന്ന സീരിസിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ മുന്‍ഭാഗത്തെ റിമ്മും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

The tire of the KSRTC bus came off

Related Articles

Back to top button