World

ജപ്പാനിൽ തുടർച്ചയായി 21 ഭൂചലനങ്ങൾ വലിയ സൂനാമി മുന്നറിയിപ്പ്

രാക്ഷസത്തിരകൾ 5 മീറ്റർ വരെ ഉയരും

ജപ്പാൻ: ജപ്പാനിൽ പുതുവർഷത്തിലെ ആദ്യദിവസം തന്നെ വൻ ഭൂചലനം. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനെ തുടർന്ന് ജപ്പാൻ കാലാവസ്ഥ ഏജൻസി സൂനാമി മുന്നറിയിപ്പ് നൽകി. ഇഷികാവയിലെ നോട്ടോ മേഖലയിലായിരുന്നു ഭൂചലനം. ഒന്നര മണിക്കൂറിനിടെ 4.0 തീവ്രതയിൽ 21 ഭൂചലനങ്ങൾ അനുഭവപ്പെട്ടെന്നാണു റിപ്പോർട്ട്.

2011ന് ശേഷം ആദ്യമായാണ് വലിയ സൂനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 5 മീറ്റർ ഉയരത്തിൽവരെ രാക്ഷസത്തിരകൾ അടിച്ചേക്കുമെന്നാണു റിപ്പോർട്ടുകൾ.

The massive earthquake in Japan, Tsunami warning issued

Related Articles

Back to top button