കമ്പത്ത് കേരള റജിസ്ട്രേഷൻ കാറിൽ 3 പേർ മരിച്ച നിലയിൽ

helloadminkerala
0 Min Read

കുമളി: തമിഴ്നാട് കമ്പത്ത് കേരള റജിസ്ട്രേഷനുള്ള കാറിൽ മൂന്നംഗ സംഘത്തെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു സ്ത്രീയുടെയും രണ്ടു പുരുഷന്മാരുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചത് മലയാളികളാണെന്നാണ് സൂചന.

പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. കോട്ടയം പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ എന്ന് വ്യക്തമായിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

Share This Article