Photos

പിങ്ക് ലെഹം​ഗയിൽ തിളങ്ങി മാളവിക മോഹൻ

Malavika Mohanan in Pink Lehenga

ഇന്ത്യൻ സിനിമകളിൽ നിറ സാന്നിധ്യമായ നടി മാളവിക മോ​ഹനൻ ഫാഷൻ സെൻസിന്റെ കാര്യത്തിൽ എന്നും ഒരു പടി മുന്നിലാണ്. ലെഹം​ഗാ ലുക്കിലുള്ള നിരവധി ചിത്രങ്ങൾ മാളവിക പങ്കുവെക്കാറുണ്ട്. ഇപ്പോൾ ആരാധകർക്കായി വീണ്ടും പിങ്ക് ലെഹം​ഗയിലുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മാളവിക.

പ്ലഷ് പിങ്ക് ലെഹം​ഗ ധരിച്ചു നിൽക്കുന്ന ചിത്രങ്ങൾ ആണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കിടിലൻ എംബ്രോയ്ഡറി വർക്കുകളാൽ നിറഞ്ഞ ലെഹം​ഗയാണ് ധരിച്ചിരിക്കുന്നത്. ടൊരാനി ഡിസൈൻസിന്റേതാണ് ലെഹം​ഗ.

Malavika-Mohanan-In-Pink-Lehenga-7

Malavika-Mohanan-In-Pink-Lehenga-7
Picture 4 of 7

ലെഹം​ഗയിൽ നിറഞ്ഞു നിൽക്കുന്നത് ലേസ് എംബ്രോയ്ഡറിയാണ്. ലെഹം​ഗയ്ക്കൊപ്പം ധരിച്ച ചോളിയിലും എംബ്രോയ്ഡറി വർക്കുകളാണ് മുന്നിലുള്ളത്. അതേനിറത്തിലുള്ള നെറ്റ് ദുപ്പട്ട കൂടിയായപ്പോൾ ലെഹം​ഗാ ലുക് മനോഹരമായി. പേൾ ചോക്കറാണ് ലെഹം​ഗയ്ക്കൊപ്പം മാളവിക അണിഞ്ഞിരിക്കുന്നത്.

അടുത്തിടെ ഷെഹ്ലാ ഖാൻ ഡിസൈൻ ചെയ്ത സമാനമായ ലെംഹ​ഗയിലുള്ള ചിത്രങ്ങൾ മാളവിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

Malavika Mohanan in pink Lehenga, Malavika Mohanan Photos, Lehenga Trends 2022,

Related Articles

Back to top button