PhotosWedding

ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായി: വൈറലായി വിവാഹ ചിത്രങ്ങള്‍

Ranbir Kapoor and Aliaa Bhatt’s Wedding Photos

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായി. അഞ്ചുവര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. പാലി ഹില്‍സിലെ രണ്‍ബീറിന്റെ വീടായ വാസ്തുവില്‍ ആയിരുന്നു വിവാഹാഘോഷ ചടങ്ങുകള്‍ നടന്നത്.

വിവാഹാഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വിയറൽ ആണ്. ആലിയയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കൂടിയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. സബ്യസാചി ഡിസൈന്‍ ചെയ്ത ഐവറി നിറമുള്ള വിവാഹ വസ്ത്രങ്ങളാണ് ഇരുവരും ഫോട്ടോയിൽ അണിഞ്ഞിരിക്കുന്നത്.

Ranbir-Kapoor-and-Alia-Bhatts-Wedding-Photos-3

Ranbir-Kapoor-and-Alia-Bhatts-Wedding-Photos-3
(adsbygoogle = window.adsbygoogle || []).push({});
Picture 6 of 7

രണ്‍ബീറിന്റെ അമ്മ നീതു കപൂര്‍, സഹോദരി റിദ്ദിമ കപൂര്‍, സംവിധായകരായ കരണ്‍ ജോഹര്‍, അയാന്‍ മുഖര്‍ജി, ഡിസൈനര്‍ മനീഷ് മല്‍ഹോത്ര, ആലിയയുടെ പിതാവ് മഹേഷ് ഭട്ട്, പൂജ ഭട്ട്, ഷഹീന്‍ ഭട്ട്, കരീന കപൂര്‍, കരീഷ്മ കപൂര്‍, സെയ്ഫ് അലി ഖാന്‍ തുടങ്ങി ആലിയയുടെയും രണ്‍ബീറിന്റെയും വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

കഴിഞ്ഞ ദിവസം നടന്ന മെഹന്തി, സംഗീത് ചടങ്ങുകളിലും കുടംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാത്രമാണ് പങ്കെടുത്തത്. സംവിധായകന്‍ കരണ്‍ ജോഹറാണ് ആലിയയ്ക്ക് ആദ്യം മൈലാഞ്ചി ചാര്‍ത്തിയത്.

ഞായറാഴ്ച മുംബൈയിലെ താജ്മഹല്‍ പാലസിലാണ് വിവാഹ വിരുന്ന് നടക്കുക.

Ranbir Kapoor and Aliaa Bhatt’s Wedding Photos, Ranbir Kapoor Wedding Photos, Alia Bhatt Wedding Photos,

Related Articles

Back to top button