ചലച്ചിത്ര നടി മൈഥിലി വിവാഹിതയായി. ആർക്കിടെക്ടായ സമ്പത്താണ് വരൻ. പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രൻ എന്ന മൈഥിലി. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയിൽ വച്ച് സിനിമാസുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തും.
Actress-Mythili-Wedding-Photos-1
Please Click << Back or Next >> below the photo to see More Photos
മൈഥിലി രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര മേഖലയിൽ എത്തി ചേർന്നത്. തുടർന്ന് കേരള കഫേ, ചട്ടമ്പിനാട്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ നായികയായി.
ചട്ടമ്പി ആണ് മൈഥിലിയുടേതായി ഇനി വരാനിരിക്കുന്ന ചിത്രം.