InformationNewsTech

ത്രെഡ്സില്‍ അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ചെയ്യും?

How to deactivate Threads Account?

മെറ്റായുടെ ത്രെഡ്സ് സോഷ്യല്‍ മീഡിയ ആപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. സോഷ്യല്‍ മീഡിയയിൽ വലിയ തരംഗമായ ഈ ആപ്പ് ആരംഭിച്ച് ഏഴ് മണിക്കൂറിനുള്ളിൽ 10 ദശലക്ഷം ആളുകൾ ഉപയോഗിക്കാന്‍ തുടങ്ങി. എന്നാൽ ത്രെഡ്‌സ് അക്കൗണ്ട് എടുത്ത പലരും അത് എങ്ങനെ ഡിലീറ്റ് ചെയ്യും എന്ന ആശയ കുഴപ്പത്തിൽ ആണ്.

ത്രെഡ് ആപ്പ് ഉപയോഗിക്കാൻ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുകയാണ് വേണ്ടത്. ഒരു ഉപയോക്താവിന് ത്രെഡ്സില്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നവരെ നിലനിർത്താൻ സാധിക്കും. എന്നാൽ ഇങ്ങനെ തുടങ്ങുന്ന ത്രെഡ്‌സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ എന്ത് ചെയ്യണം?

ത്രെഡ്സും നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും പരസ്പരം ബന്ധിപ്പിച്ചിരിക്കുകയാണ് അതിനാല്‍ ത്രെഡ്സ് പ്രൊഫൈൽ ഡിലീറ്റ് ചെയ്യണമെങ്കില്‍ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യേണ്ടി വരും. എന്നാല്‍ മെറ്റ ത്രെഡ്സ് അക്കൗണ്ട് മാത്രം ഡീആക്ടീവേറ്റ് ചെയ്യാന്‍ സൗകര്യം ഒരുക്കുന്നുണ്ട്.

ത്രെഡ്സ് അക്കൗണ്ട് എങ്ങനെ ഡീആക്ടീവേറ്റ് ചെയ്യാം?

  • ത്രെഡ്സ് പ്രൊഫൈലില്‍ പോവുക
  • ടോപ്പ് റൈറ്റിലെ രണ്ട് വരയിൽ ക്ലിക്ക് ചെയ്യുക
  • അതില്‍ അക്കൌണ്ട് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത്, ഡീആക്ടിവേറ്റ് പ്രൊഫൈൽ എടുക്കുക
  • കണ്‍ഫേം ചെയ്യുക
  • ആഴ്ചയില്‍ ഒരിക്കല്‍ മാത്രമായിരിക്കും ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കുക
  • നിങ്ങളുടെ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുക എന്നത് താൽക്കാലികം മാത്രമാണ്. നിങ്ങൾ വീണ്ടും ലോഗിൻ ചെയ്യുമ്പോൾ അക്കൗണ്ട് വീണ്ടും സജീവമാകും അത് വരെ നിങ്ങളുടെ പ്രൊഫൈൽ ത്രെഡുകളും മറുപടികളും ലൈക്കുകളും മറ്റാർക്കും കാണാൻ കഴിയുകയില്ല.

ഇങ്ങനെ നിങ്ങളുടെ ത്രെഡ്‌സ് പ്രൊഫൈൽ നിർജ്ജീവമാക്കുന്നത് നിങ്ങളുടെ ത്രെഡ്‌സ് ഡാറ്റ ഇല്ലാതാക്കുകയോ നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെ ബാധിക്കുകയോ ചെയ്യില്ല എന്ന് മെറ്റ പറയുന്നു.

Related Articles

Back to top button