Mobiles

15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 5ജി സ്മാർട്ട് ഫോണുകൾ

Low Cost 5G Smart Phones in India

ഇന്ത്യൻ വിപണിയിൽ 15000 രൂപയ്ക്ക് താഴെ ലഭിക്കുന്ന മികച്ച 5 ജി സ്മാർട്ട് ഫോണുകൾ ഏതൊക്കെ എന്ന് നോക്കാം.

പോക്കോ എം3 പ്രോ 5ജി

കൂള്‍ ബ്ലൂ, പവര്‍ ബ്ലാക്ക്, പോക്കോ യെല്ലോ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ പോക്കോ എം3 പ്രോ 5ജി ലഭ്യമാണ് .പോക്കോയുടെ Poco M3 Pro 5ജി എന്ന സ്മാർട്ട് ഫോണുകൾക്ക് ഡൈനാമിക്‌സ്വിച്ച് ഫീച്ചര്‍ 6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. കൂടാതെ 2400 x 1800 പിക്സൽ റെസലൂഷനും, 90 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്കും ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട്.

MediaTek Dimensity 700 ൽ പ്രവർത്തിക്കുന്ന പോക്കോ എം3 പ്രോ 5ജി സ്മാർട്ട് ഫോണുകൾക്ക് 4 ജിബിയുടെ റാം & 64 ജിബിയുടെ സ്റ്റോറേജ് കൂടാതെ 6 ജിബി റാം & 128 ജിബി വേരിയന്റും ലഭ്യമാണ്. ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത്. 48 മെഗാപിക്‌സല്‍ മെയിന്‍ കാമറ, 2 മെഗാപിക്‌സല്‍ മാക്രോ കാമറ, 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. 8 മെഗാപിക്‌സല്‍ കാമറ സെല്‍ഫി, വീഡിയോ ചാറ്റ് ആവശ്യങ്ങള്‍ക്കായി നൽകിയിരിക്കുന്നു.

5G, 4G VOLTE, 4G, 3G, 2G, എന്‍എഫ്‌സി, ഡുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാൻ പറ്റുന്ന പോക്കോ എം3 പ്രോ 5ജി പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ മിയുഐ 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. 18 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്ന പോക്കോ എം3 പ്രോ 5ജിയിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്.

പോക്കോ M3 പ്രോ 5ജിയുടെ 4 ജിബി റാം + 64 ജിബി പതിപ്പിന് 13,999 രൂപയും, 6 ജിബി റാം + 128 ജിബി വേരിയന്റിന് 15,999 രൂപയും ആണ് വില.

റെഡ്​മി നോട്ട്​ 10ടി 5ജി

ഗ്രാഫിറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ, മിന്റ് ഗ്രീൻ, ക്രോമിയം വൈറ്റ് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ റെഡ്​മി നോട്ട്​ 10ടി 5ജി ലഭ്യമാണ്. റെഡ്​മി നോട്ട്​ 10ടി 5ജി സ്മാർട്ട് ഫോണുകൾക്ക് 6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. കൂടാതെ 2400 x 1800 പിക്സൽ റെസലൂഷനും, 90 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്കും ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട്.

MediaTek Dimensity 700 ൽ പ്രവർത്തിക്കുന്ന റെഡ്​മി നോട്ട്​ 10ടി 5ജി സ്മാർട്ട് ഫോണുകൾക്ക് 4 ജിബിയുടെ റാം & 64 ജിബിയുടെ സ്റ്റോറേജ് കൂടാതെ 6 ജിബി റാം & 128 ജിബി വേരിയന്റും ലഭ്യമാണ്. ഒരു ടി.ബി വരെ മൈക്രോ എസ്​.ഡി കാർഡിട്ട്​ സ്​റ്റോറേജ്​ വർധിപ്പിക്കാൻ സാധിക്കും. ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത്. 48 മെഗാപിക്‌സല്‍ മെയിന്‍ കാമറ, 2 മെഗാപിക്‌സല്‍ മാക്രോ കാമറ, 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. 8 മെഗാപിക്‌സല്‍ കാമറ സെല്‍ഫി, വീഡിയോ ചാറ്റ് ആവശ്യങ്ങള്‍ക്കായി നൽകിയിരിക്കുന്നു.

5G, 4G VOLTE, 4G, 3G, 2G, എന്‍എഫ്‌സി, ഡുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാൻ പറ്റുന്ന റെഡ്​മി നോട്ട്​ 10ടി 5ജി പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ മിയുഐ 12.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. 18 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്ന റെഡ്​മി നോട്ട്​ 10ടി 5ജി യിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്.

റെഡ്​മി നോട്ട്​ 10ടി 5ജി യുടെ 4 ജിബി റാം + 64 ജിബി പതിപ്പിന് 13,999 രൂപയും, 6 ജിബി റാം + 128 ജിബി വേരിയന്റിന് 15,999 രൂപയും ആണ് വില.

റിയൽമി 8 5ജി

സൂപ്പർസോണിക് ബ്ലാക്ക്, സൂപ്പർസോണിക് ബ്ലൂ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ റിയൽമി 8 5ജി ലഭ്യമാണ്. റിയൽമി 8 5ജി സ്മാർട്ട് ഫോണുകൾക്ക് 6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. കൂടാതെ 90.5% സ്‌ക്രീൻ-ടു-ബോഡി റേഷ്യോ, 405 പിപിഐ പിക്‌സൽ ഡെൻസിറ്റിയും, 90 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്കും ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട്.

MediaTek Dimensity 700 ൽ പ്രവർത്തിക്കുന്ന റിയൽമി 8 5ജി സ്മാർട്ട് ഫോണുകൾക്ക് 4 ജിബിയുടെ റാം & 64 ജിബിയുടെ സ്റ്റോറേജ് കൂടാതെ 4 ജിബി റാം & 128 ജിബി വേരിയന്റും, 8 ജിബി റാം & 128 ജിബി വേരിയന്റും ലഭ്യമാണ്. ഒരു ടി.ബി വരെ മൈക്രോ എസ്​.ഡി കാർഡിട്ട്​ സ്​റ്റോറേജ്​ വർധിപ്പിക്കാൻ സാധിക്കും. ഡൈനാമിക് റാം എക്സ്പാൻഷൻ സാങ്കേതികവിദ്യയും റിയൽ‌മി 8 5 ജിയിൽ ഉണ്ട്. ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത്. 48 മെഗാപിക്‌സല്‍ മെയിന്‍ കാമറ, 2 മെഗാപിക്‌സല്‍ മാക്രോ കാമറ, 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. 16 മെഗാപിക്‌സല്‍ കാമറ സെല്‍ഫി, വീഡിയോ ചാറ്റ് ആവശ്യങ്ങള്‍ക്കായി നൽകിയിരിക്കുന്നു.

5G, 4G VOLTE, 4G, 3G, 2G, എന്‍എഫ്‌സി, ഡുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാൻ പറ്റുന്ന റിയൽമി 8 5ജി പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ റിയൽമി യുഐ 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. 18 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്ന റിയൽമി 8 5ജി യിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്.

റിയൽമി 8 5ജി യുടെ 4 ജിബി റാം + 64 ജിബി പതിപ്പിന് 14,999 രൂപയും, 4 ജിബി റാം + 128 ജിബി വേരിയന്റിന് 15,499 രൂപയും, 6 ജിബി റാം + 128 ജിബി വേരിയന്റിന് 17,499 രൂപയും ആണ് വില.

Related Articles

Back to top button