Tech
വാട്ട്സ് ആപ്പ് ഇപ്പോൾ ഒരേ സമയം 4 ഡിവൈസിൽ ഉപയോഗിക്കാം
How to use your WhatsApp on 4 devices at the same time?
വാട്ട്സ് ആപ്പിൽ ഇനി മുതൽ ഒരേസമയം തന്നെ നാലു ഡിവൈസിൽ വരെ വാട്ട്സ് ആപ്പ് ഉപയോഗിക്കുവാൻ സാധിക്കും. നമ്മുടെ വാട്ട്സ് ആപ്പ്, QR കോഡുകൾ ഉപയോഗിച്ചാണ് മറ്റു ഡിവൈസുകളിൽ കണക്റ്റ് ചെയ്യുവാൻ സാധിക്കുന്നത്.
നേരത്തെ ഇത്തരത്തിൽ കണക്റ്റ് ചെയ്യുന്നതിന് നമ്മൾ ഉപയോഗിക്കുന്ന വാട്ട്സ് ആപ്പിൽ ഇന്റർനെറ്റ് ആവിശ്യമായിരുന്നു, എന്നാൽ ഇപ്പോൾ കണക്റ്റ് ചെയ്തു കഴിഞ്ഞാൽ നമ്മൾ മെയിൻ ആയി ഉപയോഗിക്കുന്ന വാട്ട്സ് ആപ്പിലെ ഇന്റർനെറ്റ് ഓഫ് ചെയ്താലും മറ്റു ഡിവൈസുകളിൽ ഉപയോഗിക്കുവാൻ സാധിക്കും.
ഈ ഓപ്ഷൻ നിലവിൽ വാട്ട്സ് ആപ്പ് ബീറ്റാ വേർഷൻ ഉപയോഗിക്കുന്നവർക്കാണ് ലഭിക്കുക.
QR കോഡ് സ്കാൻ ചെയ്ത് 4 ഡിവൈസിൽ വാട്ട്സ് ആപ്പ് എങ്ങനെ ഉപയോഗിക്കാം?
- ആദ്യം തന്നെ വാട്ട്സ് ആപ്പ് ഓപ്പൺ ചെയ്ത് അതിൽ 3 ഡോട്ടിൽ ക്ലിക്ക് ചെയ്‌തു Linked Device എന്ന ഓപ്‌ഷനിൽ പോകുക.
- അതിൽ Link a Device താഴെ ഉള്ള Multi Device Beta എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- അതിനു ശേഷം വരുന്ന വിൻഡോയിൽ Join Beta യിൽ ക്ലിക്ക് ചെയ്യുക അപ്പോൾ You’ve Joined Beta എന്ന് വരും.
- തുടർന്നു ബാക്കിൽ വന്നിട്ട് 3 ഡോട്ടിൽ ക്ലിക്ക് ചെയ്‌തു Linked Device എന്ന ഓപ്‌ഷനിൽ പോകുക.
- അതിൽ Link a Device എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക, അപ്പോൾ QR കോഡ് സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ വരും. https://web.whatsapp.com എന്ന ലിങ്കിൽ വരുന്ന QR കോഡ് ഇവിടെ സ്കാൻ ചെയ്യുക.
- ഇത്തരത്തിൽ നിങ്ങൾക്ക് മൾട്ടി ഡിവൈസ് സംവിധാനം ഉപയോഗിച്ചു നാലു ഡിവൈസിൽ വരെ വാട്ട്സ് ആപ്പ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്.
How to use your WhatsApp on 4 devices at the same time