നടൻ സുദേവ് നായർ വിവാഹിതനായി

helloadminkerala
1 Min Read

തൃശ്ശൂർ: പ്രശസ്ത നടൻ സുദേവ് നായർ മോഡൽ അമർദീപ് കൗറിനെ വിവാഹം കഴിച്ചു. ഗുരുവായൂരിൽ വച്ചുനടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇരുവരും. മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജേതാവായ സുദേവ് നായർ “മൈ ലൈഫ് പാർട്ണർ”, “അനാർക്കലി”, “എസ്ര”, “കായംകുളം കൊച്ചുണ്ണി”, “മാമാങ്കം”, “വൺ”, “ഭീഷ്മപർവ്വം”, “പത്തൊൻപതാം നൂറ്റാണ്ട്”, “തുറമുഖം” തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും സുഭദയുടെയും മകനായ സുദേവ് നായർ മുംബൈയിലാണ് ജനിച്ചു വളർന്നത്. 1992ൽ ഗുജറാത്തിൽ ജനിച്ച അമർദീപ് കൗർ ഒരു അറിയപ്പെടുന്ന മോഡലും നിരവധി സൗന്ദര്യമത്സരങ്ങളിലെ വിജയിയുമാണ്.

Share This Article