തിരുവല്ലയിൽ അടച്ചിട്ട വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം

helloadminkerala
1 Min Read

തിരുവല്ല: തിരുവല്ലയിൽ അടച്ചിട്ട വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് മോഷണം. കാരയ്ക്കൽ കൂട്ടുമ്മേൽ വാഴപ്പറമ്പിൽ ജോൺ ചാണ്ടിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ജോൺ ചാണ്ടിയും കുടുംബവും കുവൈറ്റിൽ ആണ്. ബന്ധുവായ സ്ത്രീ ഞായറാഴ്ച രാവിലെ ചെടികൾ നനക്കുന്നതിന് എത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് പുളിക്കീഴ് പോലീസിൽ പരാതി നൽകി.

വീട്ടിലെ മൂന്നു മുറികളിൽ ഉള്ള അലമാരകൾ എല്ലാം കുത്തിത്തുറന്ന് സാധനങ്ങൾ മുഴുവൻ വാരി വലിച്ചിട്ട നിലയിലാണ്. അലമാരയിൽ സൂക്ഷിച്ചിരുന്ന നാലു പവൻ സ്വർണ്ണം നഷ്ടപ്പെട്ടിട്ടുണ്ട്. തിരുവല്ല ഡി വൈ എസ്‌ പി അഷാദിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘവും വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മോഷണം നടന്ന വീടിന്റെ സമീപത്തെ സി സി ടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി ഡി വൈ എസ്‌ പി പറഞ്ഞു.

Share This Article