തിരുവല്ലയിൽ യുവതിക്ക് നേരേ ആക്രമണം; പ്രതി അറസ്റ്റിൽ
പത്തനംതിട്ട: തിരുവല്ലയിൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തിരുന്ന യുവതിക്ക് നേരെ മദ്യപാനിയുടെ ആക്രമണം. തിരുവല്ല സ്വദേശി ജോജോ ആണ് ആക്രമണം നടത്തിയത്. ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ ഇയാൾ തടഞ്ഞു നിർത്തി വലിച്ചു താഴെയിടുകയായിരുന്നു. പരിക്കേറ്റ 25 കാരിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ…
നെടുമ്പറമ്പിൽ നിക്ഷേപ തട്ടിപ്പ്; ചിറ്റ്‌സ് ആൻഡ് ഫിനാൻസ് ഉടമ എൻ എം രാജു അറസ്റ്റിൽ
തിരുവല്ല: പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ് ഉടമകളെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്‌തു. കമ്പനി ചെയർമാൻ എൻ എം രാജു നെടുംപറമ്പിൽ, ഇദ്ദേഹത്തിന്റെ ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്ജ്, അൻസൻ ജോർജ്ജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
കറുകച്ചാലിൽ യുവതിയെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്ത കേസിൽ യുവാവ് അറസ്റ്റിൽ
കറുകച്ചാലിൽ ഹോട്ടൽ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിക്കുകയും ഹോട്ടൽ അടിച്ചു തകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ബംഗ്ലാംകുന്ന് ഭാഗത്ത് ബംഗ്ലാംകുന്നിൽ വീട്ടിൽ അരുൺ ഷാജി (29) യെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ…
നടി കനകലത അന്തരിച്ചു
തിരുവനന്തപുരം: നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ചിത്സയിലായിരുന്നു. നാടകത്തിലൂടെ സിനിമയിലെത്തിയ കനകലത മുന്നൂറ്റിയൻപതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഒരു യാത്രാമൊഴി, ഗുരു, കിലുകിൽ പമ്പരം, പാർവതീ പരിണയം, തുമ്പോളി കടപ്പുറം, ആദ്യത്തെ…
കന്യാകുമാരിയിൽ കടലിൽ കുളിക്കുന്നതിനിടെ 5 വിദ്യാർഥികൾ മുങ്ങി മരിച്ചു
കന്യാകുമാരി: ഗണപതിപുരത്ത് കടലിൽ കുളിക്കുന്നതിനിടെ 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു. സുഹൃത്തിന്റെ വിവാഹത്തിനായി തിരുച്ചിറപ്പള്ളിയിൽ നിന്ന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. തിരുച്ചിറപ്പള്ളി എസ്ആർഎം കോളജിലെ വിദ്യാർഥികളായ സർവദർശിത് (23), പ്രവീൺ സാം (23), ഗായത്രി (25), വെങ്കിടേഷ് (24), ചാരുകവി (23)…
ആലുവയിൽ നിന്ന് 4 തോക്കുകൾ ഭീകര വിരുദ്ധ സ്ക്വാഡിന്റെ പരിശോധനയിൽ പിടികൂടി
കൊച്ചി: കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡ് ആലുവയ്ക്കടുത്ത് ആലങ്ങാട് നടത്തിയ പരിശോധനയിൽ 4 തോക്കുകൾ പിടികൂടി. ഭീകരവിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ വെസ്റ്റ് പൊലീസ്, എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡ് എന്നിവരുടെ സഹായത്തോടെയായിരുന്നു റെയ്ഡ്. ഇവിടെയുള്ള 4…
ഐസിഎസ്ഇ 10, ഐഎസ്‍സി 12 പരീക്ഷാ ഫലം പ്രഖ്യാപിച്ചു
ഐസിഎസ്ഇ 10, ഐഎസ്‍സി 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. രാവിലെ 11ന് ആണ് ഫലപ്രഖ്യാപിച്ചത്. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി ഫലം പരിശോധിക്കാം. ഫെബ്രുവരി 21 മുതൽ മാർച്ച് 8 വരെയായിരുന്നു ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടന്നത്. ഐഎസ്‍സി…
കോഴിക്കോട് എൻഐടി ഹോസ്റ്റലിൽ നിന്നും ചാടിയ വിദ്യാർഥി മരിച്ചു
കോഴിക്കോട്: എൻഐടിയിൽ ഹോസ്റ്റലിൽ നിന്നും ചാടിയ വിദ്യാർഥി മരിച്ചു. മുംബൈ സ്വദേശി യോഗേശ്വർ നാഥ് ആണ് മരിച്ചത്. രാവിലെ ആറരയോടെ ഹോസ്റ്റലിന്റെ ഏഴാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.…
എറണാകുളത്ത് ഹോസ്റ്റലിൽ കൊല്ലം സ്വദേശിയായ പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകി
എറണാകുളത്ത് ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടി ആണ്‍കുഞ്ഞിനെ പ്രസവിച്ചു. യുവതിയുടെ കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നോര്‍ത്ത് പോലീസ് അമ്മയേയും കുഞ്ഞിനെയും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കാമുകനിൽ നിന്നാണ് ഗർഭം ധരിച്ചതെന്നാണ് യുവതി പോലീസിനോട് പറയുന്നത്. എറണാകുളത്തെ ഹോസ്റ്റലിൽ ആറ് പേരടങ്ങുന്ന റൂമിലാണ്…
പത്തനംതിട്ടയിൽ ബൈക്കപകടത്തില്‍ പരുക്കേറ്റയാളെ സുഹൃത്ത് വഴിയില്‍ ഉപേക്ഷിച്ചതിനെ തുടർന്ന് ദാരുണാന്ത്യം
പത്തനംതിട്ട: കോഴഞ്ചേരി കുഴിക്കാലയില്‍ ബൈക്ക് അപകടത്തില്‍ പരുക്കേറ്റ പതിനേഴുകാരനെ സുഹൃത്ത് വഴിയില്‍ ഉപേക്ഷിച്ചതിനെ തുടർന്ന് മരിച്ചു. കോഴഞ്ചേരി കാരം വേലിയിൽ ഇന്നലെ രാത്രി 9.15 നാണ് ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടം. ബൈക്കില്‍ നിന്നു തെറിച്ചു വീണു തലയ്ക്കു പരുക്കേറ്റ നെല്ലിക്കാല…


