എറണാകുളത്ത് ഹോസ്റ്റലിൽ കൊല്ലം സ്വദേശിയായ പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകി

helloadminkerala
1 Min Read

എറണാകുളത്ത് ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടി ആണ്‍കുഞ്ഞിനെ പ്രസവിച്ചു. യുവതിയുടെ കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നോര്‍ത്ത് പോലീസ് അമ്മയേയും കുഞ്ഞിനെയും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കാമുകനിൽ നിന്നാണ് ഗർഭം ധരിച്ചതെന്നാണ് യുവതി പോലീസിനോട് പറയുന്നത്.

എറണാകുളത്തെ ഹോസ്റ്റലിൽ ആറ് പേരടങ്ങുന്ന റൂമിലാണ് യുവതി താമസിച്ചിരുന്നത്. ഇടയ്ക്കിടെയുണ്ടാകുന്ന യുവതിയുടെ അനാരോഗ്യം ശ്രദ്ധയില്‍പെട്ട സുഹൃത്തുക്കള്‍ കാര്യം അന്വേഷിച്ചിരുന്നെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളാണെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞുമാറിയിരുന്നത്.

ഞായറാഴ്ച്ച രാവിലെയോടെ ശൗചാലയത്തില്‍ കയറിയ യുവതിയെ ഏറെ നേരത്തിന് ശേഷവും കാണാതായതോടെ സുഹൃത്തുക്കള്‍ വാതില്‍ തട്ടി വിളിക്കുകയായിരുന്നു. തട്ടി വിളിച്ചിട്ടും തുറക്കാതായതോടെ കൂട്ടുകാർ വാതിൽ തള്ളിത്തുറന്നു അകത്ത് കയറിയപ്പോഴാണ് യുവതി കുഞ്ഞിന് ജന്മം നൽകിയതായി അറിയുന്നത്.

തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരം അറിയിക്കുന്നത്. കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്നാണ് യുവതി പോലീസ് യുവതിയുടെയും കാമുകന്റെയും വീട്ടുകാരെ പോലീസ് വിളിപ്പിച്ചിട്ടുണ്ട്. ആശുപത്രിയിലാക്കിയ കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണ്.

Share This Article