CinemaWedding

നയൻതാര ഉടൻ വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ടുകൾ

Actress Nayanthara Going to Marry Director Vignesh Shivan Soon

തെന്നിന്ത്യന്‍ സൂപ്പർസ്റ്റാർ നയന്‍താരയും സംവിധായകന്‍ വിഘ്നേഷും ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവില്‍ വിവാഹിതരാകുന്നു എന്ന് റിപ്പോർട്ടുകൾ. വിവാഹതിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ഈ വർഷം അവസാനത്തോടെ വിവാഹമുണ്ടാകുമെന്നാണ് വിവരം.

കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മുഹൂര്‍ത്തം നിശ്ചയിച്ചതായും ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് നയൻതാര തൻ്റെ പ്രതിശ്രുത വരൻ വിഘ്നേഷിനോപ്പം നിരവധി ക്ഷേത്രങ്ങൾ സന്ദർശിച്ചത്.

ഏറ്റവും പുതിയ വിവരം അനുസരിച്ച്, നയൻതാര തൻ്റെ എല്ലാ സിനിമാ ഷൂട്ടിംഗുകളും പൂർത്തിയാക്കി കുറച്ച് നാൾത്തേക്ക് ഷൂട്ടിംഗിൽ നിന്ന് ഇടവേള എടുക്കാൻ തീരുമാനിച്ചു എന്നാണ്.

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് ഷാരൂഖ് ഖാനും നയൻതാരയും അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണവും മാറ്റിവെച്ചിരിക്കുകയായിരുന്നു. വിവാഹ തീയതി അടുത്തതിനാൽ ഈ ഷാരൂഖ് ഖാന്‍ ചിത്രത്തിൽ നിന്ന് നയൻതാര പിന്മാറിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

വിഘ്നേഷുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന നയൻതാര വ്യക്തമായിരുന്നു. നയന്‍സിന്‍റെ ഉടന്‍ തിയറ്ററുകളിലെത്താന്‍ പോകുന്ന ചിത്രം രജനികാന്തിന്‍റെ അണ്ണാത്തെയാണ് കൂടാതെ അല്‍ഫോന്‍സ് പുത്രന്‍റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ ഗോള്‍ഡും റിലീസ് ആവാനുണ്ട്.

Related Articles

Leave a Reply

Your email address will not be published.

Back to top button
error: