India

ഗുജറാത്ത് തീരത്ത് എണ്ണക്കപ്പലിനു നേരെ ഡ്രോൺ ആക്രമണം

Drone strike hits ship in Arabian sea

ന്യൂഡൽഹി: ക്രൂഡോ ഓയിലുമായി സൗദി അറേബ്യയിൽ നിന്ന് വന്ന കപ്പലിനു നേരെ ഡ്രോൺ ആക്രമണം. ഗുജറാത്തിലെ പോർബന്തർ തീരത്തിന് 217 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ ചരക്ക് കപ്പലായ എംവി ചെം പ്ലൂട്ടോയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിൽ സ്ഫോടനമുണ്ടായതിനെ തുടർന്ന് തീപിടിച്ചു. കപ്പലിൽ 20 ഇന്ത്യക്കാർ ഉണ്ട്, ആളപായമില്ല. കോസ്റ്റ് ഗാർഡിന്റെയും ഇന്ത്യൻ നാവികസേനയുടെയും കപ്പലുകൾ ആക്രമണം നേരിട്ട കപ്പലിന് അടുത്തേക്ക് തിരിച്ചതായി റിപോർട്ടുകൾ പറയുന്നു.

കപ്പൽ ക്രൂഡ് ഓയിലുമായി സൗദി അറേബ്യയിൽനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്നു. ഇന്ത്യയുടെ എക്ലൂസീവ് ഇക്കണോമിക് സോണിൽ പട്രോളിങ് നടത്തുന്ന കോസ്റ്റ് ഗാർഡ് കപ്പൽ ഐസിജിഎസ് വിക്രമിനെ കപ്പലിന്റെ അടുത്തേക്ക് അയച്ചിട്ടുണ്ടെന്ന് ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. വിക്രമിന് സഹായം നൽകാൻ സമീപത്തുള്ള എല്ലാ കപ്പലുകൾക്കും കോസ്റ്റ് ഗാർഡ് നിർദേശം നൽകി.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ മാസം ഇസ്രയേലിന്റെ കാർഗോ കപ്പലിനു നേരെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഇറാന്റെ ഇസ്ലാമിക് റെവലൂഷ്യനറി ഗാർഡ് കോർപ്സ് ആയിരുന്നു ആക്രമണത്തിനു പിന്നിലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Drone strike hits ship in Arabian sea

Related Articles

Back to top button